09 November, 2017 10:07:43 PM


ആസ്‌ട്രേലിയന്‍ ബാസ്‌കറ്റ്‌ബോള്‍ ടീം മാന്നാനം സെന്‍റ് എഫ്രേംസ് സ്‌കൂള്‍ സന്ദര്‍ശിച്ചു



കോട്ടയം: പ്രശസ്ത ആസ്‌ട്രേലിയന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമായ റിങ് വുഡ് ഹാക്കസ് (ring wood hawks)  മാന്നാനം സെന്‍റ്  എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ മികച്ച ബാസ്‌കറ്റ്‌ബോള്‍ ടീമാണ് മാന്നാനം സെന്‍റ്  എഫ്രേംസ് ടീം. ബാസ്‌കറ്റ്‌ബോളിന്‍റ പ്രചരണത്തിനായാണ് ഇപ്പോള്‍ കേരളത്തിലുള്ള ആസ്‌ട്രേലിയന്‍ ടീം മാന്നാനത്തെത്തിയത്.


കേരളാ ഓള്‍സ്റ്റാര്‍ ബാസ്‌കറ്റ്‌ബോള്‍ ടീമും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.സെന്റ് എഫ്രേംസിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും ഇവര്‍ നല്‍കി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജെയിംസ് മുല്ലശ്ശേരി, കായികവിഭാഗം തലവന്‍ ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ ടീമിനെ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 260