Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

09 November, 2017 02:28:44 PM


നഴ്സുമാരുടെ ശമ്പള വർധന: മാനേജ്മെന്‍റുകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി



ദില്ലി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വർധനവിനെതിരേ ആശുപത്രി മാനേജ്മെന്‍റുകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സർക്കാർ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചത്. ഈ ഹർജി ആദ്യം പരിഗണിച്ചപ്പോൾ മിനിമം വേജസ് കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് ഹർജി തള്ളിയത്.


സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ച് മിനിമം വേജസ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് അംഗീകരിച്ച സർക്കാർ നഴ്സുമാർക്ക് അടിസ്ഥാന വേതനമായി 20,000 രൂപ നശ്ചിയിച്ചിരുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് ആശുപത്രി മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചത്. 



Share this News Now:
  • Google+
Like(s): 214