09 November, 2017 02:20:10 PM


തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം:  വട്ടിയൂർക്കാവിൽ കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കെപിസിസി അംഗവും കർഷക കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സക്കീർ തൈക്കൂട്ടത്തിൽ (50) ആണ് മരിച്ചത്. പന്തളം സ്വദേശിയായ സക്കീർ വട്ടിയൂർക്കാവിൽ വീടെടുത്തായിരുന്നു താമസം.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തുക്കളും ഡ്രൈവറും മൊബൈലിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. പിന്നീട് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തുടങ്ങി. 



Share this News Now:
  • Google+
Like(s): 135