09 November, 2017 02:13:12 PM


പയ്യാവൂരിലെ മദ്ധ്യവയസ്കന്‍റെ മരണം കൊലപാതകം; ഭാര്യയും യുവാവും കസ്റ്റഡിയില്‍



ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വി​ൽ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ തോ​ണി​പ്പാ​റ​യി​ൽ ബാ​ബു​വി​ന്‍റെ (52) മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോസ്റ്റ്മോർട്ടത്തിന്‍റെ റിപ്പോർട്ട് പോ​ലീ​സ് സ​ർ​ജ​ൻ പി. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ഇ​ന്നു രാ​വി​ലെ ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷി​ന് കൈ​മാ​റി.


ഉ​റ​ക്ക​ത്തി​ൽ തോ​ർ​ത്തോ, ക​യ​റോ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ക​ഴു​ത്തി​ൽ മു​റി​വേ​റ്റ​തി​ന്‍റെ പാ​ടു​മു​ണ്ട്. നാ​വ് ക​ടി​ച്ച നി​ല​യി​ൽ പു​റ​ത്തേ​ക്ക് ത​ള്ളി​യാ​ണ് മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ ജാ​ൻ​സി​യെ​യും വെ​ന്പു​വ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ബുധനാഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ബാ​ബു​വി​നെ വീ​ടി​ന​ക​ത്ത് ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ ജാ​ൻ​സി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ക​മി​ഴ്ന്നു​കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ പ​തി​വാ​യി വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കാ​റു​ള്ള​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തോ​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോർട്ടത്തിന് വിടുകയായിരുന്നു.

ക​ണ്ണൂ​ർ നി​ന്നും ഡോ​ഗ് സ്ക്വാ​ഡ് സം​ഘം ഇന്ന് രാ​വി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ച്ച​യോ​ടെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തും. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ബാ​ബു ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​യ്യാ​വൂ​ർ ടൗ​ണി​ലെ ചി​ക്ക​ൻ സ്റ്റാ​ളി​ൽ തൊ​ഴി​ലാ​ളി​യാ​ണ്. 



Share this News Now:
  • Google+
Like(s): 30