09 November, 2017 11:45:32 AM


നി​കു​തി വെ​ട്ടി​പ്പ്: ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ്



ചെ​ന്നൈ: നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ എ​ഡി​എം​കെ​യു​ടെ ഒൗ​ദ്യോ​ഗി​ക ചാ​ന​ലാ​യ ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ത​മി​ഴ്നാ​ട്, ആ​ന്ധ്ര പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ 187 ഇ​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ന്ന​താ​യാ​ണു സൂ​ച​ന. അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​ഡി​എം​കെ നേ​താ​വ് ശ​ശി​ക​ല​യു​മാ​യി ബ​ന്ധ​മു​ള്ള വി​വി​ധ ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ്. 

പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു ജ​യ ടി​വി ഓ​ഫീ​സി​ലെ റെ​യ്ഡ്. ക​ട​ലാ​സ് ക​മ്പ​നി​ക​ൾ, വ്യാ​ജ നി​ക്ഷേ​പ​ങ്ങ​ൾ, ക​ള്ള​പ്പ​ണ​മൊ​ഴു​ക്ക് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​രം​ഭി​ച്ച ജ​യ ടി​വി ഇ​പ്പോ​ൾ ശ​ശി​ക​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ശ​ശി​ക​ല​യു​ടെ കു​ടും​ബം നി​യ​ന്ത്രി​ക്കു​ന്ന മാ​വി​സ് സി​റ്റ്കോം ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ കീ​ഴി​ലാ​ണ് ജ​യ ടി​വി. ശ​ശി​ക​ല​യു​ടെ മ​രു​മ​ക​ൻ വി​വേ​ക് നാ​രാ​യ​ണാ​ണ് കമ്പ​നി​യു​ടെ ദൈ​ന്യം​ദി​ന കാ​ര്യ​ങ്ങ​ൾ നോ​ക്കി ന​ട​ത്തു​ന്ന​ത്. വി​വേ​ക് നാ​രാ​യ​ണ​ന്‍റെ വ​സ​തി​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി എ​ഡി​എം​കെ​യു​ടെ മു​ഖ​മാ​യി​രു​ന്ന ജ​യ ടി​വി അ​ടു​ത്തി​ടെ സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 38