06 February, 2016 09:18:59 AM


റബര്‍ വ്യാപാരികള്‍ ഇന്നു ഹര്‍ത്താല്‍ ആചരിക്കുന്നു



കോട്ടയം: ആഭ്യന്തര വിപണിയില്‍നിന്നു റബര്‍ വാങ്ങാന്‍ ടയര്‍ വ്യവസായികളില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്റെ മുഴുവന്‍ റബര്‍ വ്യാപാരികളും ഇന്നു ഹര്‍ത്താല്‍ ആചരിക്കും.

ആര്‍എസ്‌എസ്‌-4 റബര്‍ ഇറക്കുമതി ചെയ്യുന്നതിന്‌ 110 രൂപ മുതല്‍ ചെലവഴിക്കുന്ന ടയര്‍ വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍നിന്നു 90 രൂപയ്‌ക്കുപോലും റബര്‍വാങ്ങാന്‍ തയാറാകുന്നില്ല. വിലസ്‌ഥിരതാ പദ്ധതി പ്രകാരം കൃഷിക്കാര്‍ മാസത്തില്‍ രണ്ടു തവണ റബര്‍ വില്‌കുന്നതുകൊണ്ടു മാര്‍ക്കറ്റില്‍ യഥേഷ്‌ടം റബര്‍ എത്തുന്നു. ഈ അവസരം വ്യവസായികള്‍ ചൂഷണം ചെയ്യുകയാണെന്നും പദ്ധതിയുടെ പ്രയോജനം ദുരുപയോഗം ചെയ്യാനാണ്‌ ടയര്‍ വ്യവസായികള്‍ ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K