08 November, 2017 04:23:34 PM


പുതുശ്ശേരി കാർ രജിസ്ട്രേഷൻ: നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുരേഷ്ഗോപി



തി​രു​വ​നന്തപു​രം: പോ​ണ്ടി​ച്ചേ​രി​യി​ൽ ആഡംബര കാ​ർ ര​ജി​സ്റ്റ​ർ ചെയ്തതുമായി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്ന് യാ​തൊ​രു​വി​ധ അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി​. ഈ ​മാ​സം പതിമൂന്നിന​കം രേ​ഖ​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി​യോ​ട് തി​രു​വ​ന​ന്ത​പു​രം ആ​ർ​ടിഒ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ര​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

മോട്ടോർ വാഹന വകുപ്പിന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ചാ​ൽ മ​റു​പ​ടി ന​ൽ​കും. വി​യ​ന്ന​യി​ലാ​യി​രു​ന്ന സു​രേ​ഷ് ഗോ​പി ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യിട്ടുണ്ട്. ഈ ​മാ​സം 10, 11 തീയതികളിൽ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശി​ക്കാൻ അദ്ദേഹം പോകുമെന്നും എംപിയുടെ ഓഫീസ് അറിയിച്ചു. 



Share this News Now:
  • Google+
Like(s): 45