08 November, 2017 04:03:24 PM


ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷാടനം നിരോധിച്ചു



ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷാടനം നിരോധിച്ചു. തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടാല്‍ ഇനിമുതല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഗതാഗത കുരുക്കിലും കാല്‍നട യാത്രക്കാര്‍ക്കിടയിലും ഭിക്ഷാടനം നടത്തുന്നവര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ചില സംഘടനകൾ നടത്തിയ സർവേ പ്രകാരം നഗരത്തിൽ 14,000 ഭിക്ഷാടകർ ഉള്ളതായാണ് റിപ്പോർട്ട്. ഇതിൽ 1500 ഓളം പേർ കുട്ടികളാണ്. 



Share this News Now:
  • Google+
Like(s): 39