08 November, 2017 12:39:19 PM


തെറ്റ് ചെയ്തവര്‍ ആരായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍



തിരുവനന്തപുരം: തെറ്റ് ചെയ്തവര്‍ ആരായാലും ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിൽ സർക്കാരിനെതിരേയുണ്ടായ ഹൈക്കോടതി പരാമര്‍ശത്തിലാണ് കോടിയേരിയുടെ പ്രതികരണം. തെറ്റ് ആരു ചെയ്താലും ശക്തമായ നടപടിയുണ്ടാകും.

ഹൈക്കോടതിയുടെ പ്രതികരണത്തെകുറിച്ച് കൂടുതല്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കുന്നതില്‍ ഭയന്നാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു



Share this News Now:
  • Google+
Like(s): 47