08 November, 2017 12:33:49 PM


നോട്ട് നിരോധനം: 21,000 പേർക്ക് തൊഴിൽ നഷ്ടമായെന്ന് മൻമോഹൻ സിംഗ്



അഹമ്മദാബാദ്: നോട്ട് നിരോധനത്തിനു ശേഷം ഗുജറാത്തിലെ സൂററ്റിൽ 21,000 പേർക്ക് തൊഴിൽ നഷ്ടമായെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. സൂററ്റിലെ കൈത്തറി മേഖലയിലെ 35 ശതമാനം പേർക്ക് തൊഴിൽ നഷ്ടമായി. സൂററ്റിൽ 60,000 കൈത്തറികൾ ഉപേക്ഷിച്ചെന്നും അദ്ദേഹം അഹമ്മദാബാദിൽ പറഞ്ഞു.

ജിഎസ്ടി നടപ്പാക്കിയതിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ കേന്ദ്രസർക്കാർ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതോടെ ചെറുകിട ബിസിനസ് രംഗത്ത് പണം നിക്ഷേപിക്കാനുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസം സർക്കാർ തല്ലിക്കെടുത്തിയെന്നും മൻമോഹൻ സിംഗ് കുറ്റപ്പെടുത്തി. 



Share this News Now:
  • Google+
Like(s): 45