Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

08 November, 2017 11:51:05 AM


ദില്ലിയില്‍ പുകമഞ്ഞ് നിറഞ്ഞ് ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു



ദില്ലി: ദില്ലിയില്‍ പുകമഞ്ഞ് നിറഞ്ഞ് തുടർച്ചയായ മൂന്നാം ദിവസവും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. ബുധനാഴ്ച രാവിലെയും ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 11 ട്രെയിനുകള്‍ വൈകിയോടുകയാണ്. പുകമഞ്ഞ് മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. 

ചൊവ്വാഴ്ച പുലര്‍ച്ചെ ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ 396 എന്ന നിലയിലായിരുന്നു. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച കാലാവസ്ഥാ നിലവാരം. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷവും ദില്ലിയിലെ കാലാവസ്ഥ മോശം നിലയിലെത്തിയിരുന്നു.അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദില്ലിയിലെ എല്ലാ പ്രൈമറി സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 



Share this News Now:
  • Google+
Like(s): 187