08 November, 2017 11:22:28 AM


ഭൂമി കൈയേറ്റം: തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി



കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയാണോ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ചോദിച്ച കോടതി, സാധാരണക്കാരന്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്നും ആരാഞ്ഞു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിമര്‍ശനം.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയതായും സർക്കാർ കോടതിയെ അറിയിച്ചു. പൊ​​​തു​​സ്ഥ​​​ലം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി ടൂ​​​റി​​​സ്റ്റ് റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്ക് റോ​​​ഡ് നി​​​ർ​​​മി​​​ച്ച​​​ത് കേ​​​ര​​​ള ഭൂ ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള​​താ​​ണു ഹ​​ർ​​ജി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്‍മാറിയിരുന്നു. 

കായൽ കൈ​​​യേ​​​റ്റ​​​ത്തി​​​നു പു​​​റ​​​മേ വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​ട്ടും ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി മ​​​ന്ത്രി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ൻ മ​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. 



Share this News Now:
  • Google+
Like(s): 49