08 November, 2017 08:18:34 AM


അഫ്ഗാനില്‍ ടെലിവിഷന്‍ ചാനലിന് നേരെ ആക്രമണം; നാല് പേര്‍ മരിച്ചു



കാബൂള്‍: മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും ഐഎസ് ആക്രമണം. കാ​​ബു​​ളി​​ലെ സ്വ​​കാ​​ര്യ ഷം​​ഷാ​​ദ് ടി​​വി സ്റ്റേ​​ഷ​​നി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ ര​​ണ്ടു പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി. ര​​ണ്ടു തോ​​ക്കു​​ധാ​​രി​​ക​​ളും വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ഇരുപതിലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഐ​​എ​​സ് ഏ​​റ്റെ​​ടു​​ത്തു. 


ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം വീണ്ടും പ്രേക്ഷേപണം നടത്തി ചാനല്‍ എല്ലാവരേയും ഞെട്ടിച്ചു. ഭീകരര്‍ക്ക് മുന്നില്‍ തോല്‍ക്കില്ല എന്നുകാണിച്ചുകൊണ്ടാണ് അവതാരകന്‍ എത്തിയത്. 'ഞങ്ങള്‍ എല്ലാവരും തിരിച്ചെത്തി, തങ്ങളുടെ എല്ലാ മാധ്യമപ്രവര്‍ത്തകരും മറ്റു സഹപ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിച്ചു' ഭീകരാക്രമണത്തിന് ശേഷം കൈയ്യിലെ മുറിവു വച്ച് കെട്ടി അവതാരകന്‍ പറഞ്ഞു.


അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ചാനലിന്റെ ഓഫീസിലേക്ക് പോലീസ് വേഷത്തിലേത്തിയ ആയുധധാരികള്‍ ഇടിച്ചുകയറുകയായിരുന്നു. ഏകദേശം മൂന്നോളം ഭീകരര്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവരുടെ കൈയ്യില്‍ തോക്കുകളും ഗ്രനൈഡുകളും ഉണ്ടായിരുന്നു. കവാടത്തിനരികില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയും മറ്റൊരാള്‍ മുകള്‍ നിലയിലേക്ക് പോയി സുരക്ഷാ ഭടന്മാരേയും വെടിയുതിര്‍ക്കുകയായിരുന്നു.


സംഭവസമയത്ത് മാധ്യമത്തിലെ ജീവനക്കാര്‍ ഓഫീസിനുള്ളിലായിരുന്നു. ചിലര്‍ ജനല്‍വഴി പുറത്തേക്ക് ചാടുകയും ചെയ്തു. മറ്റുചിലര്‍ അടുത്തുള്ള കെട്ടിടത്തിലേക്ക് കയറി അവിടെ നിന്നും രക്ഷപെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാനതരത്തില്‍ നേരത്തെ ഫ്രഞ്ച് മാസികയായ ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. പ്രധാന മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധിയാളുകള്‍ അന്ന് ഭീകരരുടെ തോക്കിനിരയായിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാസികയിലും ഭീകരര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 31