07 November, 2017 08:45:20 PM


എം ജി യൂണിവേഴ്സിറ്റി റിട്ട ജോയിന്‍റ് റജിസ്ട്രാര്‍ പി. എസ്. സതീശ് ബാബു അന്തരിച്ചു


ചെങ്ങന്നൂര്‍ (7/11/2017): മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി റിട്ട. ജോയിന്‍റ് രജിസ്ട്രാർ പാണ്ടനാട് മിത്രമഠം പല്ലനയിൽ പി എസ് സതീശ് ബാബു (56) അന്തരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്‍റ്, ജനറല്‍സെക്രട്ടറി, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്‍റ്, സർവ്വകലാശാല സെനറ്റംഗം എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഭാര്യ - ഗിരിജ (അധ്യാപിക, എസ് വി എച്ച് എസ് എസ്, പാണ്ടനാട്), മക്കൾ - കൃഷ്ണമോഹൻ, ഐശ്വര്യ ലക്ഷ്മി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 300