07 November, 2017 12:48:37 PM


നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന പ്രസ്താവനയ്‌ക്കെതിരേ ജോസഫൈന്‍



തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പ്രസ്താവനയ്‌ക്കെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല. കേരളത്തെ കൃത്യമായി മനസിലാക്കാതെയാണ് രേഖ ശര്‍മയുടെ പ്രസ്താവന. ദേശീയ തലത്തില്‍ കേരളത്തെ ഇകഴ്ത്തികാണിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് രേഖ ശര്‍മ്മ പറഞ്ഞത്. ഹാദിയയ്ക്കു വീട്ടില്‍ യാതൊരു സുരക്ഷാ ഭീഷണിയുമില്ല. ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും അവള്‍ സന്തോഷവതിയായിരിക്കുന്നുവെന്നും രേഖ ശര്‍മ്മ വ്യക്തമാക്കിയിരുന്നു. 



Share this News Now:
  • Google+
Like(s): 31