07 November, 2017 12:47:20 PM


വാടകച്ചീട്ട് വ്യാജമെന്ന് കണ്ടെത്തല്‍; അമല പോള്‍ നിയമ കുരുക്കില്‍




കൊച്ചി:  നടി അമലാ പോള്‍ പുതുച്ചേരിയില്‍ കാര്‍ രജിസ്ട്രേഷന്‍ നടത്തിയത് നിയമ വിരുദ്ധമായി തന്നെ എന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണ്ടെത്തല്‍. പുതുച്ചേരിയില്‍ നടി കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് അമലാ പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ താരം നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും.




Share this News Now:
  • Google+
Like(s): 146