07 November, 2017 10:22:43 AM


ട്രം​പി​​ന് നേ​രെ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു


 
വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ജൂ​ല ബ്രി​സ്ക്മാ​ൻ(50) എ​ന്ന യു​വ​തി​ക്ക് എ​തി​രെ അ​കി​മാ എ​ൽ​എ​ൽ​സി എ​ന്ന ക​മ്പ​നി​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഒ‌​ക്ട​ബ​ർ 28ന് ​വി​ർ​ജീ​നി​യ​യി​ൽ ട്രം​പി​ന്‍റെ ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​യ യു​വ​തി ന​ടു​വി​ര​ൽ ഉ‍​യ​ർ​ത്തി കാ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ചി​ത്രം ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും യു​വ​തി പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ച്ച്ആ​ർ മാ​നേ​ജ​ർ വി​ളി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ജോ​ലി സ​മ​യ​ത്ത​ല്ല ഫോ​ട്ടോ എ​ടു​ത്ത​തെ​ന്നും പ​റ​ഞ്ഞ് യു​വ​തി ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. 

പു​രു​ഷ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ അ​വ​രെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ച്ചു​വെ​ന്നും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും യു​വ​തി ആ​രോ​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ താ​ൻ ക്ഷൂ​ഭി​ത​യാ​ണ്. അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ക​മ്പ​നി ഇ​തേ​ക്കു​റി​ച്ച് പ്ര​ക​രി​ച്ചി​ട്ടി​ല്ല. 



Share this News Now:
  • Google+
Like(s): 67