Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

06 November, 2017 09:39:17 PM


കനത്ത മഴ: പുഞ്ചകൃഷിയ്ക്ക് വിത്തെറിയാന്‍ പറ്റാതെ പേരൂര്‍ - തെള്ളകം പാടത്തെ കര്‍ഷകര്‍
ഏറ്റുമാനൂര്‍ : കനത്ത മഴയില്‍ ആശങ്കാകുലരായി ഏറ്റുമാനൂര്‍ തെള്ളകം - പേരൂര്‍ പാടശേഖരങ്ങളിലെ കര്‍ഷകര്‍. ഈ മാസം പുഞ്ചകൃഷിക്കായി വിത്തെറിയാന്‍ തയ്യാറെടുത്തിരുന്ന കര്‍ഷകരെയാണ് മഴ ചതിച്ചത്. തുടര്‍ച്ചയായുള്ള മഴയില്‍ മീനച്ചിലാറ്റിലെ ജലവിതാനം ഉയര്‍ന്നതോടെ പാടങ്ങളും വെള്ളത്തിനടിയിലായി. 

മഴവെള്ളത്തിനു പുറമെ മീനച്ചിലാറ്റില്‍ നിന്നും കല്ലൂര്‍തോട്, കുത്തിയതോട്, കരിമ്പനം തുടങ്ങിയ തോടുകളിലൂടെ ഒഴുകിയെത്തിയ വെള്ളവും കൂടിയായപ്പോള്‍ കായല്‍പരപ്പ് പോലെയായി പാടങ്ങള്‍. പാടത്ത് കയറിയ വെള്ളം ഇറങ്ങിപോയാലേ നിലമൊരുക്കല്‍  സാധ്യമാവൂ. മഴ തുടരുകയാണെങ്കില്‍ ഒരു മാസമെങ്കിലും കഴിഞ്ഞേ നിലമൊരുക്കലിനെ പറ്റി ചിന്തിക്കാനാവൂ. മഴ ചതിച്ചതിനോടൊപ്പം വിത്ത് കിട്ടാനുള്ള കാലതാമസവും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിത്തിന്‍റെ ലഭ്യത ഇനിയും താമസിച്ചാല്‍ വിളവെടുപ്പ് അടുത്ത മഴക്കാലത്ത് നടത്തേണ്ട അവസ്ഥയിലേക്കാണ് ചെന്നെത്തിക്കുന്നത്.

വെള്ളപൊക്കത്തില്‍ നിന്നും രക്ഷ നേടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ പാടശേഖരങ്ങളില്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് തെള്ളകം പാടശേഖരസമിതി സെക്രട്ടറി മോന്‍സി പേരുമാലില്‍ പറഞ്ഞു. 250 ഹെക്ടര്‍ വരുന്ന പാടത്ത് വെള്ളം ക്രമീകരിക്കുന്നതിനുള്ള മോട്ടോര്‍ പുരയും ഷട്ടറും എന്നത് വര്‍ഷങ്ങളായി വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങുകയാണ്.

മോട്ടോര്‍ പുരയും ഷട്ടറും സ്ഥാപിക്കാന്‍  സ്ഥലമില്ലെന്നായിരുന്നു പരാതിപ്പെട്ട കര്‍ഷകരോട് അധികൃതരുടെ മറുപടി. ഇതേതുടര്‍ന്ന് പെരുമ്പായിക്കാട് വില്ലേജില്‍ ഉള്‍പ്പെട്ട അഞ്ച് സെന്‍റ് സ്ഥലം ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് കര്‍ഷകര്‍ ഇടപെട്ട് ഒന്നര വര്‍ഷം മുമ്പ് പതിച്ചു നല്‍കിയിരുന്നു. പിന്നീട് രണ്ട് ലക്ഷം രൂപ പദ്ധതിയ്ക്കായി നഗരസഭ അനുവദിച്ചു. എന്നാല്‍ ഇത്കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവില്ലെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടി. തുടര്‍ന്ന് ഈ തുക വകമാറ്റി ചെലവഴിക്കുകയാണ് നഗരസഭ ചെയ്തത്. 


Share this News Now:
  • Google+
Like(s): 100