06 November, 2017 01:14:26 PM


ക്ഷേമപെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ



മലപ്പുറം: ക്ഷേമപെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. അർഹരായവർക്ക് അപേക്ഷ നൽകിയ കാലയളവ് മുതൽ പെൻഷൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടികൾ സ്വീകരിക്കുന്നതിലെ സ്വഭാവിക കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ ജീവനക്കാരും ക്ഷേമ പെൻഷൻ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സർക്കാർ-അർധസർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നത് തടയുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഇത്തരക്കാരെ ഒഴിവാക്കുന്നതിലെ കാലതാമസമാണ് നിലവിൽ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. സേവന പെൻഷൻ സർവർ ബോധപൂർവം പ്രവർത്തന രഹിതമാക്കിയിട്ടില്ല. ഇക്കാര്യം ധന വകുപ്പുമായി സംസാരിച്ചിരുന്നുവെന്നും ജലീൽ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 63