06 November, 2017 12:21:55 PM


കൗണ്ടറിന്‍റെ പ്രവർത്തനം തടസപ്പെട്ടു : ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധം



തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി-20 പരന്പരയിലെ അവസാന മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ ആരാധകരുടെ പ്രതിഷേധം. ഓണ്‍ലൈൻ ടിക്കറ്റുകൾ മാറ്റി വാങ്ങുന്ന കൗണ്ടറിന്‍റെ പ്രവർത്തനം തടസപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം. 

ചൊവ്വാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം. ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ മാത്രം 20,000 ത്തോ​​​ളം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​റ്റ​​​ത്. ചൊവ്വാഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് കാ​​​ണി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാം. 45,000 ത്തോളം കാണികൾക്കാണ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിനോടകം മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 186