06 November, 2017 10:07:51 AM


ഗെയില്‍ : സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്



കോഴിക്കോട്: കൊച്ചി- മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍റെ അധ്യക്ഷതയിൽ യോഗം നടക്കുക. പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന് സമര സമിതി യോഗത്തിൽ ആവശ്യപ്പെടുമെന്നാണ് വിവരം.

പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടികളുടെ രണ്ടൂവീതം അംഗങ്ങൾ, ഗെയില് ഉദ്യോഗസ്ഥർ ,സമര സമിതി പ്രതിനിധികൾ എന്നിവർക്കാണ് യോഗത്തിലേക്ക് ക്ഷണം. നെൽവയലുകൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കാമെന്ന ഗെയിലിന്‍റെ വാഗ്ദാനവും പരിശോധിക്കും. സമരം അടിച്ചമർത്താൻ പോലീസ് സ്വീകരിച്ച നടപടികൾ യോഗത്തിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെയും സമര സമിതിയുടെയും തീരുമാനം 



Share this News Now:
  • Google+
Like(s): 19