05 November, 2017 08:58:47 PM


ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി ചാം​പ്യ​ൻ​ഷി​പ്പ്: കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ




ടോക്കിയോ: ജ​പ്പാ​നി​ലെ കാ​ക​മി​ഗ​ഹാ​ര​യി​ൽ ന​ട​ന്ന ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി ചാം​പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ  ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ജേ​താ​ക്ക​ൾ.  ചൈ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ വി​ജ​യം. സ്കോ​ർ: 5-4. 

13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ കി​രീ​ടം നേ​ടു​ന്ന​ത്. കി​രീ​ട​നേ​ട്ട​ത്തോ​ടെ ഇ​ന്ത്യ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഹോ​ക്കി ലോ​ക​ക​പ്പി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ചു. നി​ശ്ചി​ത മ​ത്സ​ര സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ഓ​രോ​ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ചു. ഇ​ന്ത്യ​ക്കാ​യി ന​വ്ജോ​ത് കൗ​റും ചൈ​ന​യ്ക്കാ​യി ട്യാ​ൻ​ടി​യാ​ൻ ലു​വോ​യും ഗോ​ളു​ക​ൾ നേ​ടി. തു​ട​ർ​ന്ന് ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. 

ആ​ദ്യ അ​ഞ്ച് ഷോ​ട്ടു​ക​ളി​ൽ നാ​ലെ​ണ്ണം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ക​ഴി​ഞ്ഞു. ഇ​തോ​ടെ ക​ളി സ​ഡ​ൻ​ഡെ​ത്തി​ലേ​ക്കു നീ​ണ്ടു. സ​ഡ​ൻ ഡെ​ത്തി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി റാ​ണി ല​ക്ഷ്യം​ക​ണ്ടു. ചൈ​ന​യു​ടെ ശ്ര​മം പാ​ഴാ​യ​തോ​ടെ ഇ​ന്ത്യ 5-4ന് ​എ​ന്ന നി​ല​യി​ൽ കി​രീ​ട​വും ഉ​റ​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടു​ന്ന​ത്. എ​ട്ടു ഗോ​ളു​ക​ൾ നേ​ടി​യ ഗു​ർ​ജി​ത് കൗ​റാ​ണു ടൂ​ർ​ണ​മെ​ന്‍റ് ടോ​പ് സ്കോ​റ​ർ. 


Share this News Now:
  • Google+
Like(s): 193