05 November, 2017 08:29:30 PM


അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന കമ്പ​നി നോട്ട് നിരോധിച്ചശേഷം ബാങ്കിലിട്ടത് 2484 കോ​ടി




ദില്ലി: ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യ 35000 ക​മ്പനി​ക​ൾ നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു​ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​ത് 17,000 കോ​ടി രൂ​പ. നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു മു​മ്പ് അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന ഒ​രു കമ്പ​നി നോ​ട്ട് അ​സാ​ധു​വാ​ക്കി​യ 2016 ന​വം​ബ​ർ എ​ട്ടി​നു​ശേ​ഷം 2484 കോ​ടി ബാങ്കില്‍ നി​ക്ഷേ​പി​ച്ച​താ​യും ക​ണ്ടെ​ത്തി​. കേ​ന്ദ്ര​ സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. 

ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​മെ​ന്ന നി​ല​യി​ൽ 2.24 ല​ക്ഷം ക​മ്പനി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യെ​ന്നും 3.09 ക​മ്പനി ഡ​യ​റ​ക്ട​ർ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​മ്പ​നി​ക​ൾ ഇ​നി ഡ​മ്മി ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും ഡ​യ​റ​ക്ട​ർ​ബോ​ർ​ഡി​ലെ അം​ഗ​ത്വ​ത്തി​ന് വ്യ​ക്തി​വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം പാ​ൻ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ എ​ട്ടി​നാ​ണ് 500, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യ​പാ​നം ന​ട​ത്തി​യ​ത്. ക​ള്ള​പ്പ​ണ​വും അ​ഴി​മ​തി​യും തീ​വ്ര​വാ​ദ​വും തു​ട​ച്ചു​നീ​ക്കു​ന്ന​തി​നാ​യാ​ണ് നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ എ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. 


Share this News Now:
  • Google+
Like(s): 179