05 November, 2017 04:32:38 PM


ഗെയില്‍ സര്‍വകക്ഷി യോഗത്തിലേക്ക് സമര സമിതിയുടെ 2 പ്രതിനിധികൾക്ക് ക്ഷണം



കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരസമിതിക്കും നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണം. സമരസമിതിയിലെ രണ്ട് പേര്‍ക്ക് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാം. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. കളക്ടര്‍ക്ക് വ്യവസായ മന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റിലാണ് സര്‍വകക്ഷി യോഗം. ഗെയ്ല്‍ പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് സമരം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.


അതേസമയം സമരത്തിന്റെ പേരില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണ്. യോഗ്യതുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നമ്മുടെ നാട്ടില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. എന്ത് വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്. എന്നാല്‍ വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രംണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃശ്ശൂരില്‍ വച്ച മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗെയില്‍ സമരത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.


ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍, വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തി വെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിനു അന്ത്യമായിരിക്കുന്നു. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണം -പിണറായി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 50