Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

05 November, 2017 02:29:47 PM


ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ബി ടീമാണെന്ന് ബിജെപി




ദില്ലി: ആം ആദ്മി പാർട്ടി കോണ്‍ഗ്രസിന്‍റെ ബി ടീമായി  മാറിയിരിക്കുകയാണെന്ന് ബിജെപി. ദില്ലിയുടെ ഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ എഎപി സർക്കാരിന് വേണ്ടി കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം സുപ്രീംകോടതിയിൽ ഹാജരാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രതികരണം.

ആദ്യം മുതൽ ബിജെപി ഉന്നയിക്കുന്ന വിഷയമാണിതെന്നും ചിദംബരത്തെ എഎപി സർക്കാർ നിയോഗിച്ചതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമായെന്നും ബിജെപി ദില്ലി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. അജയ് മാക്കൻ അധ്യക്ഷനായ ദില്ലി കോണ്‍ഗ്രസ് ഘടകം എഎപിയിൽ ലയിച്ചാൽ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Share this News Now:
  • Google+
Like(s): 216