Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

05 November, 2017 01:37:13 PM


ഹേമമാലിനിയെ കാള ആക്രമിച്ച സംഭവം: റയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍




മഥുര: ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയ നടിയും എംപിയുമായ ഹേമമാലിനിയെ പ്ലാറ്റ്‌ഫോമില്‍ കാള ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍. മീനയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കാള പ്ലാറ്റ്ഫോമില്‍ കയറിയതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ സന്ദര്‍ശനം നടത്തിയ ഹേമമാലിനിയെ കാള ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് സുരക്ഷാ വലയം തീര്‍ക്കുകയും അവരെ രക്ഷിക്കുകയുമായിരുന്നു.



Share this News Now:
  • Google+
Like(s): 207