04 November, 2017 10:56:20 PM


മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ: മോഹന്‍ ലാല്‍ ചിത്രം ഉപേക്ഷിക്കുന്നതായി പ്രീയദര്‍ശന്‍



കൊച്ചി: മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരുന്നുണ്ടെങ്കിൽ മോഹന്‍ലാലിനെ നായകനാക്കിയുള്ള തന്‍റെ കുഞ്ഞാലിമരയ്ക്കാർ ഉണ്ടാവില്ലെന്നു സംവിധായകൻ പ്രിയദർശൻ. മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യം ഉണ്ടെന്നു ഇപ്പോൾ തോന്നുന്നില്ലെന്നാണ് പ്രീയദര്‍ശന്‍റെ പക്ഷം.


മോഹന്‍ലാല്‍ നായകനാകുന്ന പ്രീയന്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടു ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണു പ്രിയദർശൻ തൽക്കാലം ഈ സിനിമ നീട്ടി വെച്ചത്. അഭിഷേക് ബച്ചൻ നായകനായ സിനിമയാണു അദ്ദേഹം ആദ്യം ചെയ്യുക. 


മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഇതിന്‍റെ ചിത്രീകരണം അടുത്ത വർഷം മധ്യത്തോടെ തുടങ്ങിയേക്കും. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.



Share this News Now:
  • Google+
Like(s): 73