04 November, 2017 02:01:18 PM


പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്കിടെ ഗു​ണ്ടാ ത​ല​വ​ൻ കൊ​ല്ല​പ്പെ​ട്ടു



മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ പ്ര​മു​ഖ ഗു​ണ്ടാ ത​ല​വ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്കു വി​ധേ​യ​നാ​കു​ന്ന​തി​നി​ടെ ഓ​പ്പ​റേ​ഷ​ൻ ടേ​ബി​ളി​ൽ കൊ​ല്ല​പ്പെ​ട്ടു. ജീ​സ​സ് എ​ൽ കാ​ലിം​ബ മാ​ർ​ട്ടി​ൻ എ​ന്ന ഗു​ണ്ടാ​ത​ല​വ​നെ​യും മൂ​ന്ന് അ​നു​യാ​യി​ക​ളെ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പു​യേ​ബ്ള സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. 

മു​ഖ​ത്തി​ന്‍റെ​യും കൈ​വി​ര​ൽ രേ​ഖ​ക​ളു​ടെ​യും അ​ട​യാ​ളം മാ​റ്റു​ന്ന​തി​നാ​യാ​ണ് ജീ​സ​സ് എ​ൽ കാ​ലിം​ബ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​ത്. ഇ​ന്ധ​ന മോ​ഷ​ണ​ക്കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന കു​റ്റ​വാ​ളി​യാ​ണ് ജീ​സ​സ് എ​ൽ കാ​ലിം​ബ. പൈ​പ്പ്ലൈ​നു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന ഡീ​സ​ലും ഗ്യാ​സൊ​ലൈ​നും മോ​ഷ്ടി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. 2010നു​ശേ​ഷം ഇ​യാ​ൾ 240 കോ​ടി ഡോ​ള​ർ വി​ല വ​രു​ന്ന ഇ​ന്ധ​നം മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. 

കേ​സി​ൽ പോ​ലീ​സ് ജീ​സ​സ് എ​ൽ കാ​ലിം​ബ​യെ തെ​ര​യു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്കു വി​ധേ​യ​നാ​യ​ത്. ജീ​സ​സ് എ​ൽ കാ​ലിം​ബ​യു​ടെ സം​ഘ​ത്തി​ൽ​ത​ന്നെ അം​ഗ​മാ​യ എ​ൽ ഇ​ർ​വിം​ഗാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു ക​ഴി​ഞ്ഞാ​ൽ മെ​ക്സി​ക്കോ​യി​ൽ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ധ​ന മോ​ഷ​ണം. 



Share this News Now:
  • Google+
Like(s): 52