04 November, 2017 12:02:55 PM


ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്ന് ഏ​ഴു കോ​ടി രൂ​പ തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍



താ​നെ: മഹാരാഷ്ട്രയിലെ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്ന് ഏ​ഴു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ദ​മ്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​കാ​ര്യ ഡി​റ്റ​ക്ടീ​വാ​യ സ​തീ​ഷ് മാ​ഗ്ലെ​യും ഭാ​ര്യ​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ധേ​ശ്യാം മോ​പ​ൽ​വാ​റി​ൽ ​നി​ന്നാ​ണ് സ​തീ​ഷ് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​ത്. 

രാ​ധേ​ശ്യാ​മി​നെ സം​ബ​ന്ധി​ച്ച അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ, ഫോ​ണ്‍​വി​ളി​ക​ളു​ടെ രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് സ​തീ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റി​ൽ രാ​ധേ​ശ്യാ​മി​നെ മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ എം​ഡി സ്ഥാ​ന​ത്തു​നി​ന്നു മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് നീ​ക്കി​യി​രു​ന്നു. സ​തീ​ഷ് പു​റ​ത്തു​വി​ട്ട ചി​ല ഓ​ഡി​യോ ക്ലി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മാ​റ്റം.

ഇ​തി​നു​ശേ​ഷ​മാ​ണ് സ​തീ​ഷ് വീ​ണ്ടും രാ​ധേ​ശ്യാ​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. തു​ട​​ർ​ന്ന് രാ​ധേ​ശ്യാം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.ദോം​ബി​വാ​ലി​യി​ലെ ഇ​യാ​ളു​ടെ ഫ്ളാ​റ്റി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ര​ണ്ടു ലാ​പ്ടോ​പ്പു​ക​ളും നാ​ലു പെ​ൻ​ഡ്രൈ​വു​ക​ളും 15 സി​ഡി​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. 



Share this News Now:
  • Google+
Like(s): 39