04 November, 2017 08:15:16 AM


പോളണ്ടിൽ ചികിത്സാ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നു



വാർസോ: ചികിത്സാ ആവശ്യങ്ങൾക്ക് ഇനി മുതൽ കഞ്ചാവ് ഉപയോഗിക്കാമെന്ന് പോളണ്ട് സർക്കാർ ഉത്തരവിറക്കി. കഠിനമായ ശരീരവേദന, മസ്തിഷ്ക രോഗം, ഛർദി, തലകറക്കം, അപസ്മാരം തുടങ്ങി വിവിധ അസുഖങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് തയാറാക്കുന്നതിന് കഞ്ചാവ് ഉപയോഗിക്കാമെന്നാണ് പോളണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇത് കർശന നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും ആണെന്ന് മാത്രം. എന്നാൽ ഇതിനായി രാജ്യത്ത് കഞ്ചാവ് കൃഷി ചെയ്യാനാകില്ല. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്താകും ഇവ ഉപയോഗിക്കുക എന്നാണ് സൂചന.


അടുത്ത ബുധനാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പോളണ്ടിലെ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തു. പോളണ്ട് പ്രസിഡന്‍റ് ആന്ദ്രെ ദുദെ ഇതു സംബന്ധിച്ച ഉത്തരവിൽ മൂന്നുമാസം മുൻപ് ഒപ്പുവച്ചിരുന്നതാണ്. രാജ്യത്ത് നിലവിൽ 30,000ലധികം രോഗികൾക്ക് ഇത് ഉപകാരപ്രദമാകുമെന്നാണ് വിവരം. 15,000ലേറെ ഫാർമസികൾക്ക് മരുന്ന് തയാറാക്കാനും വിൽപന നടത്താനും അനുമതി നൽകുക. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകളും നടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 
 



Share this News Now:
  • Google+
Like(s): 60