04 November, 2017 07:09:02 AM


ജെ​റോം പ​വ​ൽ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്ക് (​ഫെ​ഡ്) ചെ​യ​ർ​മാൻ




വാഷിംഗ്ടണ്‍: അ​മേ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്ക് ആ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡി (​ഫെ​ഡ്)​ ന്‍റെ ചെ​യ​ർ​മാ​നാ​യി ജെ​റോം എച്ച് പ​വ​ൽ നി​യു​ക്ത​നാ​യി. മു​പ്പ​തു​ വ​ർ​ഷ​ത്തെ ബി​സി​ന​സ് പ​രി​ച​യവും ഫെ​ഡി​ലെ ഗവർണർ പദവിയിൽ അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ച​യസ​മ്പത്തും മാത്രം കൈമുതലാക്കിയാണ് ഏ​റ്റ​വും ക​രു​ത്തേ​റി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​യി ഇദ്ദേഹം വ​രു​ന്നത്. പ്രി​ൻ​സ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ നി​ന്നു രാ​ഷ്‌​ട്ര​ത​ന്ത്ര​ത്തി​ല്‍ ബി​രു​ദ​മെ​ടു​ത്ത പവല്‍ ധ​ന​ശാ​സ്ത്രം പ​ഠി​ക്കുകയോ ധ​ന​ശാ​സ്ത്ര പ്ര​ബ​ന്ധ​ങ്ങള്‍ ര​ചി​ക്കുകയോ ചെയ്തിട്ടില്ല. 

വാ​ഷിം​ഗ്ട​ണി​ലെ ജോ​ർ​ജ് ടൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ നി​ന്നു നി​യ​മ​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി. ജോ​ർ​ജ് ടൗ​ൺ ലോ ​ജേ​ർ​ണ​ലി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് ആ​യി​രു​ന്നു. 64 വ​യ​സു​ള്ള ഇദ്ദേഹം ജോ​ർ​ജ് ബു​ഷ് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​പ്പോ​ൾ ട്ര​ഷ​റി വ​കു​പ്പി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. വാ​ൾ സ്ട്രീ​റ്റി​ലെ നി​ക്ഷേ​പസ്ഥാ​പ​ന​ങ്ങ​ളാ​യ ഡി​ല്ല​ൻ റീ​ഡി​ലും കാ​ർ​ലൈ​ൽ ഗ്രൂ​പ്പി​ലും നി​ക്ഷേ​പ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​ത്തു വ​ലി​യ സ​ന്പാ​ദ്യമു​ണ്ടാ​ക്കി. ഇ​പ്പോ​ൾ പ​ത്തു കോ​ടി ഡോ​ള​ർ (650 കോടി രൂപ) സ്വ​ത്തി​നു​ട​മ​യാ​ണു പ​വ​ൽ എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. 



Share this News Now:
  • Google+
Like(s): 54