Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

03 November, 2017 11:43:45 PM


സൗദിയിലെ വീട്ടുജോലിക്കാരിക്ക് ശമ്പളമായി ലഭിച്ചത് കോടികള്‍



റിയാദ്: സൗദിയിലെ വീട്ടു ജോലിക്കാരിയായ ശ്രിലങ്കന്‍ സ്വദേശി കോടിശ്വരിയായി. 17 വര്‍ഷത്തെ ശമ്പള കുടിശിക ഒരുമിച്ചു ലഭിച്ചതാണ് ഇതിനു കാരണം. 88,600 സൗദി റിയാല്‍, (3.6 മില്ല്യണ്‍ ശ്രീലങ്കന്‍ രൂപ)യാണ് കെജി കുസുമവതി (41) എന്ന് സ്ത്രിയ്ക്ക് ലഭിച്ചത്. ഇവര്‍ 2000ത്തിലാണു സൗദിയില്‍ വീട്ടു ജോലിക്ക് എത്തിയത്. തുടക്കത്തിലെ 8 വര്‍ഷം 400 റിയാല്‍ ആയിരുന്നു ഇവരുടെ ശമ്പളം. എന്നാല്‍ പിന്നീട് സ്‌പോണ്‍സര്‍ ഇവര്‍ക്ക് ശമ്പളം നല്‍കിയില്ല.



ആറുമാസം മുമ്പ് ശ്രീലങ്കന്‍ ബ്യൂറോ ഓഫ് ഫോറിന്‍ എംപ്ലോയിമെന്റ് ആന്‍ഡ് ജസ്റ്റിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. തുടര്‍ന്ന് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്കു മുഴുവന്‍ തുകയും ലഭിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ അനുവദിക്കാതിരുന്നു എന്നതിനപ്പുറം കുസുമവതിക്ക് മറ്റു പീഡനങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ശമ്പള കുടിശിക ലഭിച്ചതോടെ നാട്ടിലേയ്ക്കു തിരിച്ചു പോകാനൊരുങ്ങുകയാണ് ഇവര്‍.



Share this News Now:
  • Google+
Like(s): 304