03 November, 2017 12:21:20 PM


കോഴിക്കോട് മേപ്പയൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്



കോഴിക്കോട്: കോഴിക്കോട്ടെ മേപ്പയൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. പേരാന്പ്രയിൽ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. മേപ്പയൂർ സ്കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് മേപ്പയൂർ പോലീസ് അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 25 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 



Share this News Now:
  • Google+
Like(s): 32