02 November, 2017 11:05:59 PM


150 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി മ​റി​ച്ചു​വി​റ്റു; സബ് രജിസ്ട്രാരും ആറ് ഉദ്യോഗസ്ഥരും പ്രതികള്‍




കൊ​ല്ലം: വെ​ളി​യം മാ​ല​യി​ൽ മ​ല​പ്പ​ത്തൂ​രി​ൽ റ​ബ്ബ​ർ കൃ​ഷി​ക്ക് ന​ൽ​കി​യ 150 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി മ​റി​ച്ചു​വി​റ്റ കേ​സി​ൽ വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ന്ദാ​വ​നം എ​സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി ഭൂ​മി മ​റി​ച്ചു​വി​റ്റെ​ന്നാ​ണ് ആ​രോ​പ​ണം.

വ്യാ​ജ​രേ​ഖ ച​മ​യ്ക്കാ​ൻ കൂ​ട്ടു​നി​ന്ന സ​ബ് ര​ജി​സ്ട്രാ​ർ അ​ട​ക്ക​മു​ള്ള ഏ​ഴ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. നൂ​റു​കോ​ടി രൂ​പ വി​ല​വ​രു​ന്ന ഭൂ​മി​യാ​ണ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി മ​റി​ച്ചു​വി​റ്റ​ത്. കൊ​ല്ലം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഡി​വൈ​എ​സ്പി​ക്കാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല. 

റ​ബ്ബ​ർ കൃ​ഷി ന​ട​ത്താ​ൻ വേ​ണ്ടി സ​ർ​ക്കാ​രി​ൽ​നി​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യാ​ണ് ന​ന്ദാ​വ​നം എ​സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി വ്യാ​ജ പ്ര​മാ​ണം ച​മ​ച്ച് സ്വ​ന്ത​മാ​ക്കി പി​ന്നീ​ട് മ​റി​ച്ച് വി​റ്റ​ത്. ഇ​വി​ടെ പു​തി​യ ഉ​ട​മ ക്ര​ഷ​ർ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. ക്ര​ഷ​റി​നെ​തി​രെ നാ​ല​ര​വ​ർ​ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​ര​ത്തി​ലാ​ണ്. 



Share this News Now:
  • Google+
Like(s): 98