01 November, 2017 01:57:43 PM


കണ്ണൂരില്‍ രണ്ട് കോടിരൂ​പയുടെ കുഴല്‍ പണം പിടികൂടി



കണ്ണൂര്‍: ക​ർ​ണാ​ട​ക​യി​ൽ​ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് കോ​ടി രൂ​പ​യി​ല​ധി​കം വ​രു​ന്ന കു​ഴ​ൽ​പ്പ​ണം ത​ല​ശേ​രി​യി​ൽ പി​ടി​കൂ​ടി. ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് എ​ബ്ര​ഹാം, സിഐ കെ.​വി. പ്രേ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം. ​അ​നി​ൽ, പ്ര​ത്യേ​ക സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ജ​യ​ൻ, ബി​ജു​ലാ​ൽ, വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് കു​ഴ​ൽ​പ്പ​ണ സം​ഘം പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ൽ പൊ​ൻ​പാ​റ​യ്ക്ക​ൽ ഇ​ഖ്ബാ​ൽ (30), പെ​രു​ന്തോ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് (21‌) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് സംഘത്തെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ട്രെ​യി​നി​ൽ കേ​ര​ള​ത്തി​ലേ​ക്ക് പ​ണം ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 



Share this News Now:
  • Google+
Like(s): 115