Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

01 November, 2017 01:09:34 PM


ആധാർ നമ്പർ നൽകാതെ ആദായനികുതി അടക്കാമെന്ന് മദ്രാസ് ഹൈക്കോടതി



ചെന്നൈ: ആധാർ നന്പർ നൽകാതെ ആദായനികുതി അടയ്ക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഇന്ന് മുതൽ ആദായനികുതി സമർപ്പിക്കേണ്ടതിന്‍റെ അവസാനദിനം വരെ ആധാറില്ലാതെ നികുതി സമർപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടു. 

ചെന്നൈ സ്വദേശിയായ പ്രീതി മോഹന്‍റെ ഹർജിയിലാണ് കോടതി വിധി. ആദായ നികുതി അടയ്ക്കാൻ ആധാർ നിർബന്ധമാക്കിയ ഉത്തരവിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചിരുന്നു. 139 എഎ വകുപ്പു പ്രകാരമാണ് കോടതി ഇളവ് അനുവദിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രീതി ഹൈക്കോടതിയെ സമീപിച്ചത്. ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ നേരത്തെ ബിനോയ് വിശ്വമാണ് സുപ്രീം കോടതിയെ സമീപിച്ചത്. 



Share this News Now:
  • Google+
Like(s): 166