01 November, 2017 12:57:51 PM


പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ 'ആക്ഷൻ ഹീറോ ബിജു' മോഡൽ ഗാനമേള



മലപ്പുറം: പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ആക്ഷന്‍ "ഹീറോ ബിജു" മോഡല്‍ ഗാനമേള അരങ്ങേറി. സിനിമകൾ പോലീസുകാരെ സ്വാധീനിക്കുന്നുണ്ടോ? ഉണ്ടെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ "ആക്ഷൻ ഹീറോ ബിജു' എന്ന നിവിൻ പോളി ചിത്രത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിക്കുന്ന പ്രതിയെ പാട്ടുപാടിക്കുന്ന രംഗമുണ്ടായിരുന്നു.

ഇതിന് സമാനമായ സംഭവമാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്റ്റേഷനിൽ അരങ്ങേറിയത്. പൂവാല ശല്യത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ സ്റ്റേഷനിൽ വച്ച് പാട്ടുപാടിക്കുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രമിട്ട് നിർത്തിയാണ് പോലീസ് "ആക്ഷൻ ഹീറോ ബിജു മോഡൽ' ശിക്ഷ നൽകിയത്. 



Share this News Now:
  • Google+
Like(s): 75