Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

01 November, 2017 08:22:57 AM


അമ്മായിയമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; മരുമകള്‍ അറസ്റ്റില്‍



കണ്ണൂര്‍: അമ്മായിയമ്മയെ അതിവിദഗ്ദ്ധമായി കൊല്ലാന്‍ ശ്രമിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മരുമകളാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്. രാമാന്തളി സ്വദേശിയായ മീനാക്ഷിയാണ് മരുമകളുടെ ഇരയായത്. കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.


ഒക്ടോബര്‍ 31ന് രാവിലെ 10 മണിയോടെയാണ് സംഭവം. സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളില്‍ നിന്നും തള്ളിയിട്ടുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ ഇവരുടെ വായില്‍ തുണിതിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.


മീനാക്ഷിയുടെ മകന്‍ രവീന്ദ്രനാഥിന്റെ ഒപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്. ഇയാളുടെ ഭാര്യയാണ് സുചിത്ര. മറ്റു മക്കള്‍ക്കൊപ്പം താമസിക്കാത്തതാണ് 63 കാരിയെ കൊല്ലാന്‍ ശ്രമിച്ചത് എന്നാണ് പോലീസ്ഭാഷ്യം. നാല് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. നാരത്തേയും ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 60