31 October, 2017 09:46:59 PM


കേ​ര​ള​പ്പി​റ​വി ദി​ന​ത്തില്‍ വ്യാ​പാ​രികളുടെ 11 മണിക്കൂര്‍ ക​ട​യ​ട​പ്പു സ​മ​രം




തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ്യാ​പാ​രി ദ്രോ​ഹ ന​ട​പ​ടി​ക​ളില്‍ പ്രതിഷേധിച്ച് കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​യ​ട​പ്പു സ​മ​രം ന​ട​ത്തും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​ വ​രെ​യാ​ണു സ​മ​ര​മെ​ന്നു സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ​കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ​തി​നാ​ലാ​ണു ക​ട​യ​ട​പ്പ് സ​മ​രം 11 മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ​ത്.

ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​യ​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജി​എ​സ്ടി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ജി​എ​സ്ടി നി​കു​തി സ​മ്പ്ര​ദാ​യം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കു​ക, വാ​ട​ക- കു​ടി​യാ​ൻ നി​യ​മം പാ​സാ​ക്കു​ക, റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും വ്യാ​പാ​രി​ക​ൾ ഉ​ന്ന​യി​ക്കു​ന്നു. 


Share this News Now:
  • Google+
Like(s): 65