31 October, 2017 01:05:29 PM


വി​ഴി​ഞ്ഞ​ത്ത് മു​ല്ലൂ​ർ, പു​ന്ന​ക്കു​ളം ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം




തിരുവനന്തപുരം: വി​ഴി​ഞ്ഞം മു​ല്ലൂ​ർ ശ്രീ​കൃ​ഷ്ണസ്വാ​മി ​ക്ഷേ​ത്ര​ത്തി​ലും പു​ന്ന​ക്കു​ളം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം. 75,000 രൂ​പ​യും സ്വ​ർ​ണ​പ്പൊ​ട്ടു​ക​ളും ന​ഷ്ട​പ്പെ​ട്ടു. മു​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 35,000ൽ​പ​രം രൂ​പ​യും കാ​ണി​ക്കയും അ​പ​ഹ​രി​ച്ചു. പു​ന്ന​ക്കു​ളം ക്ഷേ​ത്ര​ത്തി​ലെ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40000 ൽ​പ​രം രൂ​പ​യും സ്വ​ർ​ണ​പ്പൊ​ട്ടു​ക​ളും മോ​ഷ​ണം പോ​യി. 

ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും ഓ​ഫീ​സു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പുലർച്ചെ ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ പൂ​ജാ​രി​മാ​ർ മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​കള്‍ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വിഴിഞ്ഞം പോ​ലി​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോഗ് സ്ക്വാഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. 




Share this News Now:
  • Google+
Like(s): 23