31 October, 2017 10:11:06 AM


മെർസൽ ബോക്സ് ഓഫീസ് ഹിറ്റാണെന്ന വാര്‍ത്ത വ്യാജമെന്ന്ആരോപണം



ചെന്നൈ: വിവാദമായ വിജയ് ചിത്രം മെർസൽ ബോക്സ് ഓഫീസിലെ വൻ ഹിറ്റാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരണങ്ങളും വ്യാജമാണെന്ന് ആരോപണം. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥാണ് ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയത്. വ്യാജപ്രചരണം നടത്തി തിയറ്ററിലേക്ക് ആളെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അഭിരാമി രാമനാഥ് പറഞ്ഞു.

ബോക്സ് ഓഫീസ് കണക്കുകൾ‌ സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകാൻ സാധിക്കാത്തതിനാൽ ആർക്കും ഇതുമായി ബന്ധപ്പെട്ട് കള്ളത്തരങ്ങൾ കാണിക്കാമെന്നും അതൊക്കെ താനടക്കമുള്ളവർക്ക് പരിചിതമാണെന്നും അഭിരാമി പറഞ്ഞു.ചിത്രത്തിലെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ജി​​​​​എ​​​​​സ്ടി​​​​​യെ​​​​​യും നോ​​​​​ട്ട് നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തെ​​​​​യും വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ ബി​​​​​ജെ​​​​​പി നേതാക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല​​​​​ട​​​​​ക്കം മെ​​​​​ർ​​​​​സ​​​​​ലി​​​​​നും വി​​​​​ജ​​​​​യ്ക്കും എ​​​​​തി​​​​​രേ മ​​​​​ത​​​​​വി​​​​​കാ​​​​​ര​​​​​മു​​​​​ണ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​ച​​​​​ര​​​​​ണ​​​​​മാ​​​ണ് ഇപ്പോഴും ബി​​ജെ​​പി അ​​നു​​കൂ​​ല​​കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. വി​​ജ​​യ് ജോ​​സ​​ഫ് ക്രൈ​​സ്ത​​വ​​നാ​​യ​​തു​​കൊ​​ണ്ടാ​​ണ് ബി​​ജെ​​പി​​ക്കെ​​തി​​രാ​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്ന​​തെ​​ന്ന മ​​ട്ടി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും ശ​​ക്ത​​മാ​​യിരുന്നു. 



Share this News Now:
  • Google+
Like(s): 47