31 October, 2017 10:00:12 AM


ഗുജറാത്ത് സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ജിഗ്നേഷ് മെവാനി



അഹമ്മദാബാദ്: ഗുജറാത്തിലെ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ഉന സമര നേതാവ് ജിഗ്നേഷ് മെവാനി. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നു പറഞ്ഞ മെവാനി ഗുജറാത്ത് ദളിതരുടെ നരകമാണെന്നും ഗുജറാത്ത് മോഡൽ വികസനം ഊതി വീർപിച്ച ബലൂണാണെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ആർക്കും വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മെവാനി വ്യക്തമാക്കി. 



Share this News Now:
  • Google+
Like(s): 18