31 October, 2017 09:53:37 AM


മദ്യലഹരിയിൽ യുവാവ് നൂറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു



ലക്നോ: ഉത്തർപ്രദേശിൽ മദ്യലഹരിയിൽ യുവാവ് നൂറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അങ്കിത് പുനിയ (35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനൊപ്പം താമസിച്ചിരുന്ന വയോധികയാണ് പീഡനത്തിനിരയായത്. 

വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ അങ്കിത് വൃദ്ധയെ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് സമീപവാസികളെത്തിയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. ഗുരുതരമായി പരിക്കുകളേറ്റ വൃദ്ധ തിങ്കളാഴ്ച രാവിലെയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. 



Share this News Now:
  • Google+
Like(s): 21