31 October, 2017 09:29:42 AM


കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു; പു​തി​യ മ​ന്ത്രി​സ​ഭ രൂപീകരണം വരെ അ​ധി​കാ​രം തു​ട​രും




കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ സ​ബ കു​വൈ​റ്റ് അ​മീ​ർ ഷേ​ഖ് സ​ബാ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബ​യ്ക്കു കൈ​മാ​റി. രാ​ജി അം​ഗീ​ക​രി​ച്ച അ​മീ​ർ, പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നും നി​ർ​ദേ​ശി​ച്ചു.

രാ​ജ​കു​ടും​ബാം​ഗ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കാ​ബി​ന​റ്റ് കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെ​യ്ക് മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ള്ള അ​ൽ സ​ബ​യ്ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ച​തെ​ന്ന് കു​വൈ​റ്റ് ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

2011ലാ​ണ് സ​ബ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ൽ എ​ത്തു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് ഉ​റ​പ്പി​ച്ചു. അ​ടു​ത്തി​ടെ കു​വൈ​റ്റ് കാ​ബി​ന​റ്റി​ൽ തു​ട​ർ​ച്ച​യാ​യ അ​ഴി​ച്ചു​പ​ണി​ക​ൾ ന​ട​ന്നി​രു​ന്നു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ത് ഏ​റ്റ​വു​മൊ​ടു​വി​ൽ സം​ഭ​വി​ച്ച​ത്. 



Share this News Now:
  • Google+
Like(s): 35