Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

30 October, 2017 05:18:35 PM


കെ.പി.സി.സി യോഗത്തില്‍ അസഭ്യവർഷവും സംഘര്‍ഷവും; നേതാക്കള്‍ ഏറ്റുമുട്ടി



തിരുവനന്തപുരം: കെ.പി.സി.സി യോഗ സ്ഥലത്ത് സംഘര്‍ഷം. യോഗം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് സംഘര്‍ഷം ഉണ്ടായത്. കെ.പി.സി.സി അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയും ഏറ്റുമുട്ടി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയായിരുന്നു അസഭ്യവര്‍ഷവും ഏറ്റുമുട്ടലും.


സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ജ്യോതികുമാര്‍ സദസിലേക്ക് പോകുന്നതിനിടെ ഉണ്ണിത്താന്‍ സൗഹൃദ ഭാവത്തില്‍ തോളില്‍ തട്ടി. തിരിഞ്ഞു നോക്കിയ ഉണ്ണിത്താന്‍ ജ്യോതികുമാറിന്റെ കയ്യില്‍ പിടിച്ചു. ഇതോടെ വിഷയം വഷളായി. തുടര്‍ന്ന് നേതാക്കള്‍ പരസ്പരം അസഭ്യം പറയുകയും ഏറ്റുമുട്ടുകയുമായിരുന്നു. സംഭവം കണ്ടു നിന്ന മറ്റ് നേതാക്കളാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.



Share this News Now:
  • Google+
Like(s): 185