30 October, 2017 04:19:49 PM


ആ​ന്ധ്ര​യിലെ 3,574 പ്ര​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കും വീ​ട്ടി​ൽ ശൗ​ചാ​ല​യ​മി​ല്ലെന്ന് റി​പ്പോ​ർ​ട്ട്



വി​ശാ​ഖ​പ​ട്ട​ണം: എ​ല്ലാ വീ​ട്ടി​ലും ശൗ​ചാ​ല​യം നി​ര്‍​മ്മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്വ​ച്ഛ്ഗൃ​ഹ പ​ദ്ധ​തി​യുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ന്നോ​ട്ടു​പോ​കു​ന്പോ​ളും ആ​ന്ധ്ര​യി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് യാ​തൊ​രു മാ​നം​മാ​റ്റ​വു​മി​ല്ല. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​രം ജി​ല്ല​യി​ലെ 3,574 പ്ര​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കും വീ​ട്ടി​ൽ ശൗ​ചാ​ല​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജി​ല്ലാ ക​ള​ക്ട​ർ വി​വേ​ക് യാ​ദ​വാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. വീ​ടു​ക​ളി​ൽ ശൗ​ചാ​ല​യം നി​ര്‍​മി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ന്‍ 2,417 വോ​ള​ന്‍റി​യ​റു​മാ​രെ നി​യോ​ഗി​ക്കു​മെ​ന്നും യാ​ദ​വ് പ​റ​ഞ്ഞു. 

ജി​ല്ല​യി​ലെ 35 മണ്ഡൽ പരിഷാദ് പ്രദേശിക മണ്ഡലങ്ങളിലും(എം​പി​ടി​സി​യി) ശൗ​ചാ​ല​യ​മി​ല്ല. 3,419 വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടേ​യും 120 സ​ർ​പ​ഞ്ചു​ക​ളു​ടെ വീ​ട്ടി​ലും ശൗ​ചാ​ല​യ​മി​ല്ല. ആ​ളു​ക​ളു​ടെ മ​നോ​ഭാ​വം മാ​റ​ണം. ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​ക​ണം. ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​പ്പ​ൺ ഡെ​ഫി​ക്കേ​ഷ​ൻ ഫ്രീ (​ഒ​ഡി​എ​ഫ്) ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ പൊ​തു കെ​ട്ടി​ട​ങ്ങ​ളി​ലും ശൗ​ചാ​ല​യം നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്. ജി​ല്ല​യി​ലെ 62 സ്കൂ​ളു​ക​ളി​ലും 109 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 428 അ​ഗ​ന​വാ​ടി​ക​ളി​ലും ശൗ​ചാ​ല​യ​മി​ല്ലെ​ന്നും യാ​ദ​വ് ചൂ​ണ്ടി​ക്കാ​ട്ടി. വി​ജ​യ​ന​ഗ​ര​ത്തി​ന്‍റെ സ്വ​ച്ഛ് ഭാ​ര​ത് റാ​ങ്ക് പൊ​തു​ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. 



Share this News Now:
  • Google+
Like(s): 43