30 October, 2017 01:39:19 PM


കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ഐ.​ഷാ​ന​വാ​സ്



കോ​ഴി​ക്കോ​ട്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ എം.​ഐ.​ഷാ​ന​വാ​സ്. "മാ​ക്കാ​ച്ചി​യു​ടെ മോ​ന്ത​യു​ള്ള കോ​ടി​യേ​രി' എ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സി​ന്‍റെ പ​രി​ഹാ​സം. ഐ​എ​ന്‍​ടി​യു​സി​യു​ടെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ടി​യേ​രി ആ​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​ത്.

എ​ൽ​ഡി​എ​ഫി​ന്‍റെ ജ​ന​ജാ​ഗ്ര​താ യാ​ത്ര​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ജാ​ഥാ​ക്യാ​പ്റ്റ​നാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ഡം​ബ​ര കാ​ര്‍ യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ‍​യു​മ്പോ​ളാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം. ഷാ​ന​വാ​സ് എം​പി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സി​പി​എം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എം​പി​യു​ടേ​ത് വം​ശീ​യ​മാ​യ ആ​ക്ഷേ​പ​മാ​ണെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം. 



Share this News Now:
  • Google+
Like(s): 58