30 October, 2017 12:42:00 PM


സു​ര​ക്ഷാ ഭീ​ഷ​ണി: മും​ബൈ-​ദില്ലി ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു



അ​ഹ​മ്മ​ദാ​ബാ​ദ്: സു​ര​ക്ഷാ ഭീ​ഷ​ണി​യെ തു​ട​ർ​ന്നു മും​ബൈ -​ ദില്ലി ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു. മും​ബൈ​യി​ൽ​നി​ന്നു പു​ല​ർ​ച്ചെ 2.55ന് ​പ​റ​ന്നു​യ​ർ​ന്ന വി​മാ​നം 3.45ന് ​അ​ടി​യ​ന്ത​ര​മാ​യി ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​റ​ക്കി. വി​മാ​നം റാ​ഞ്ചു​മെ​ന്നും ദില്ലി​യി​ലി​റ​ക്കാ​തെ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലേ​ക്ക് പോ​ക​ണ​മെ​ന്നും അ​റി​യി​ച്ച് ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ നി​ന്ന് ക​ത്ത് ല​ഭി​ച്ച‌​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ എ​ല്ലാം പു​റ​ത്തെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 



Share this News Now:
  • Google+
Like(s): 53