Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

30 October, 2017 12:26:01 PM


കണ്ണൂര്‍ പട്ടുവത്ത് കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു; സം​ഭ​വം തിങ്കളാഴ്ച പു​ല​ര്‍​ച്ചെ




കണ്ണൂര്‍: ത​ളി​പ്പ​റ​മ്പ് പ​ട്ടു​വ​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ്ഭ​വ​ന് അജ്ഞാതർ തീയിട്ടു. ഓ​ഫീ​സി​ന​ക​ത്തെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാം ക​ത്തി​ന​ശി​ച്ചു. പു​ല​ര്‍​ച്ചെ രണ്ടോടെയായിരുന്നു സം​ഭ​വം. തീ​വെ​പ്പി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആ​രോ​പി​ച്ചു. സി​പി​എം പ​ട്ടു​വം ലോ​ക്ക​ല്‍ സ​മ്മേ​ള​നം ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. ജ​ന​ലി​നു​ള്ളി​ലു​ടെ പെ​ട്രോ​ള്‍ അ​ക​ത്തേ​ക്കൊ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


മു​ള്ളൂ​ല്‍ മു​ത​ല്‍ കു​ഞ്ഞി​മ​തി​ല​കം ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള കോ​ണ്‍​ഗ്ര​സ് പ​ട​യൊ​രു​ക്കം പ​രി​പാ​ടി​യു​ടെ ബോ​ര്‍​ഡു​ക​ളും കോ​ടി​ക​ളും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ശി​പ്പി​ച്ച കൊ​ടി​ക​ളും ബോ​ര്‍​ഡു​ക​ളും പ്രാദേശിക കോൺഗ്രസ് നേതാവ് രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി​യു​ടെ വീ​ട്ടി​ന​ടു​ത്തു​ള്ള റോ​ഡി​ല്‍ നി​ക്ഷേ​പി​ച്ച നി​ല​യി​ലാ​ണ്. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഓഫീസിന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള മ​ര​ഉ​രു​പ്പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഓ​ഫീ​സി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന എ​ല്ലാ സാ​ധ​ന​ങ്ങളും പൂ​ര്‍​ണ്ണ​മാ​യി ക​ത്തി ന​ശിച്ചു. ത​ളി​പ്പ​റ​മ്പ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​ പരിശോധന നടത്തി. 



Share this News Now:
  • Google+
Like(s): 54