05 February, 2016 03:04:03 PM


വീട്ടമ്മയും രണ്ടര വയസുള്ള കുഞ്ഞും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍



കൊല്ലം : വീട്ടമ്മയെയും രണ്ടര വയസുകാരി മകളെയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പാവുമ്പാ ചെങ്കിലാച്ച് പ്രസാദിന്‍റെ ഭാര്യ ലേഖ(30), മകള്‍ വേദിക (രണ്ടര) എന്നിവരെയാണ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറോടെ വിദ്യാര്‍ത്ഥികളാണ് മൃതദേഹങ്ങള്‍ കണ്ടത്. ലേഖയുടെ ഭര്‍ത്താവ് ആറുമാസം മുമ്പാണ് ഗള്‍ഫില്‍ പോയത്. 

പ്രസാദ് പലരില്‍ പണം കടം വാങ്ങിയാണ് ഗള്‍ഫില്‍ പോയത്. കഴിഞ്ഞ ദിവസം ഇതിലൊരാള്‍‍ പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയിരുന്നതായും ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു. നൂറനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K